മദര്‍ തെരേസ ഇനി വിശുദ്ധ; കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നറിയപ്പെടും

francis marpappaവത്തിക്കാന്‍: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദര്‍ തെരേസ അറിയപ്പെടുക. സാര്‍വത്രിക സഭയ്ക്ക് ഇനി മദറിനെ വണങ്ങാം.

മദര്‍ തെരേസ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തണമെന്നും കര്‍ദിനാള്‍ ആഞ്ചലോ അഭ്യര്‍ത്ഥിച്ചു. മദറിന്റെ ലഘുജീവിതവും അവതരിപ്പിച്ചു. 31 വിശുദ്ധരോട് അപേക്ഷ അര്‍പ്പിക്കുന്ന ലുത്തിനിയ നടന്നു. തുടര്‍ന്ന് സിസ്റ്റര്‍ ക്ലെയര്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആള്‍ത്താരയില്‍ മദറിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചു.

പ്രവേശന ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. അല്‍ബേനിയ, ഫ്രഞ്ച്, ബംഗാളി, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളില്‍ മധ്യസ്ഥ പ്രാര്‍ത്ഥന ചൊല്ലി. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!