പാക്കിസ്ഥാനോട് നിലപാട് കടുപ്പിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ന്യൂയോര്‍ക്ക്/ബീജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ പാക്കിസ്ഥാനോട് നിലപാട് കടുപ്പിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ രംഗത്ത്. താലിബാന് സംരക്ഷണം നല്‍കുന്ന  നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്കയ്‌ക്ക്  പാക്കിസ്ഥാനോടുള്ള  പരിഗണന ഇല്ലാതാകുമെന്ന് ടില്ലേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. തീവ്രവാദ സംഘടകള്‍ക്ക് പാകിസ്ഥാന്‍ സുരക്ഷിത താവളമാകുന്നത് കാണാതിരിക്കാനാകില്ല. പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങളുടെ സുരക്ഷയെകുറിച്ച് അമേരിക്കയ്‌ക്ക് ആശങ്കയുണ്ട്. അതേസമയം, അമേരിക്കന്‍ നിലപാടിനെതിരെ ചൈന രംഗത്തെത്തി. ട്രംപിന്റെ ആരോപണങ്ങള്‍ തള്ളിയ ചൈനീസ് വിദേശകാര്യ വക്താവ് ഗുവാ ചുന്‍യിംഗ് ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!