നരേന്ദ്ര​മോദിയും ചൈനീസ്​ പ്രസിഡൻറ്​ ഷീ ഷീ ജിങ്​പിങ്ങും അനൗപചാരിക കൂടികാഴ്​ച നടത്തി

നരേന്ദ്ര​മോദിയും ചൈനീസ്​ പ്രസിഡൻറ്​ ഷീ ഷീ ജിങ്​പിങ്ങും അനൗപചാരിക കൂടികാഴ്​ച നടത്തി

ഹാംബർഗ് (ജർമനി):  ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര​മോദിയും ചൈനീസ്​ പ്രസിഡൻറ്​ ഷീ ഷീ ജിങ്​പിങ്ങും അനൗപചാരിക കൂടികാഴ്​ച നടത്തി. ജി20യി​ലെ ഉച്ച​കോടിയിൽ നടന്ന പ്രസംഗത്തിനിടെ ഇരു നേതാക്കളും പുകഴ്​ത്തുകയും ചെയ്​തു.

അതിര്‍ത്തിയെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന  ഔദ്യോഗിക പ്രഖ്യാനത്തിനു പിന്നാലെയാണ് ബ്രിക്‌സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോദിയും ജിന്‍പിങ്ങും കണ്ടുമുട്ടിയത്. ഇരുവരും ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്‍ലെ ട്വീറ്റ് ചെയ്തു.

ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിതതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!