ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലാല പാക് മണ്ണില്‍

0

ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിന് താലിബാന്‍ ഭീകരരുടെ വെടിയുണ്ടകള്‍ ഏല്‍ക്കേണ്ടി വന്ന മലാല യൂസഫ്‌സായി ജന്മനാടായ പാകിസ്ഥാനില്‍ മടങ്ങിയെത്തി. ആറു വര്‍ഷത്തിനുശേഷം സ്വന്തം രാജ്യത്തെത്തിയെങ്കിലും ജന്മനാടായ സ്വാത് താഴ്‌വാര സന്ദര്‍ര്‍ശിക്കുമോയെന്ന് വ്യക്തമായിട്ടില്ല.
പുലര്‍ച്ചെ റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലാലയ്‌ക്കൊപ്പം മാതാപിതാക്കളുമുണ്ട്. നാലു ദിവസം മലാല പാകിസ്ഥാനിലുണ്ടാകും. കനത്ത സുരക്ഷയാണ് മലാലയ്ക്ക് ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here