118 ആളുകളുമായി ലിബിയന്‍ വിമാനം റാഞ്ചി, മാള്‍ട്ടയിലേക്ക് വഴിതിരിച്ചുവിട്ടു

വല്ലെറ്റ: ലിബിയന്‍ വിമാനം റാഞ്ചിയെടുത്ത് മാള്‍ട്ടയിലേക്ക് വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഏഴ് ജീവനക്കാരടക്കം 118 ആളുകളുമായി പോയ എ320 വിമാനമാണ് രണ്ടുപേര്‍ റാഞ്ചിയത്. വിമാനം സുരക്ഷിതമായി മാള്‍ട്ടയിലെ വിമാനത്താവളത്തില്‍ ഇറക്കിയിട്ടുണ്ട്. വിമാനത്തിലെ 65 യാത്രക്കാരെ വിട്ടയച്ചു. ബാച്ചുകളായാണ് യാത്രക്കാരെ വിട്ടയച്ചത്.

തെക്കുപടിഞ്ഞാറന്‍ നഗരമായ സെഭയില്‍ നിന്ന് തലസ്ഥാന നഗരിയായ ട്രിപ്പോളിയിലേക്ക് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനമാണ് റാഞ്ചിയത്. വിമാനം റാഞ്ചിയ കാര്യം മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ, രക്ഷാപ്രവര്‍ത്തന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!