കുവൈത്ത് മന്ത്രിസഭ രാജിവച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ് സമര്‍പ്പിച്ച രാജിക്കത്ത് കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അസ്സബാഹ് സ്വീകരിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ പ്രധാനമന്ത്രിയോടും മറ്റ് അംഗങ്ങളോടും പദവിയില്‍ തുടരാന്‍ അമീര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജകുടുംബാംഗവും ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ്കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ അബ്ദുല്ല അസ്സബാഹിനെതിരേ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി 10 എം.പിമാര്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയമാണു മന്ത്രിസഭയുടെ രാജിയിലേക്കു നയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!