‘ആണവബട്ടണുകള്‍’ ഇനി തമ്മില്‍ കാണും

‘ആണവബട്ടണുകള്‍’ ഇനി തമ്മില്‍ കാണും

ഉടന്‍ പൊട്ടിത്തെറിക്കുന്ന ആണവബട്ടണുകളുമായി സഞ്ചരിക്കുന്ന രണ്ടു പേര്‍ ഇനി മുഖത്തോട് മുഖം നോക്കി സംസാരിക്കും. മറ്റാരുമല്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കാണ് കളമൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് ഇരുവരും പരസ്പരം സംസാരിച്ചതാണയാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകും. പ്രസ്ഥാവനകളിലൂടെ കൊമ്പുകോര്‍ത്തിരുന്ന നേതാക്കളാണ് ഇരുവരും. ആണവബട്ടണ്‍ കൈയ്യിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ കിമ്മിനെ, അതിനേക്കാള്‍ വലുതൊരെണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് ട്രംപ് ഓര്‍മ്മപ്പെടുത്തിയത് അടുത്തിടെയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!