വഞ്ചനാകേസ്: ക്രൗണ്‍ പ്ലാസ ഉടമ കെ.ജി. എബ്രഹാമിന് കുവൈറ്റില്‍ യാത്രാ വിലക്ക്

വഞ്ചനാകേസ്: ക്രൗണ്‍ പ്ലാസ ഉടമ കെ.ജി. എബ്രഹാമിന് കുവൈറ്റില്‍ യാത്രാ വിലക്ക്

nbtc-office, kg abhramകുവൈറ്റ് സിറ്റി: പ്രമുഖ പ്രവാസി വ്യവസായിയും എന്‍.ബി.ടി.സി, കെ.ജി.എ കമ്പനികളുടെ ഉടമയുമായ കെ.ജി. എബ്രഹാമിന് കുവൈറ്റില്‍ യാത്രാ വിലക്ക്. മീനാ അബ്ദുള്ള പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് 114 ലെ നടപടികളെ തുടര്‍ന്നാണ് കുവൈറ്റ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒരു മുന്‍ ജീവനക്കാരനാണ് കെ.ജി. എബ്രഹാമിനെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചതെന്നാണ് വിവരം. ഗള്‍ഫ് രാജ്യങ്ങളിലെ ഓയില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ് കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായുള്ള നാസര്‍ അല്‍ ബദാ ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ട് കമ്പനി. മലയാളികള്‍ അടക്കം ആറായിരത്തോളം ജീവനക്കാരാണ് കമ്പനിക്കു കീഴില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. കൊച്ചിയിലെ വിവാദമായ പഞ്ചനക്ഷത്ര ഹോട്ടല്‍ കൗണ്‍ പ്ലാസ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഇന്റപോള്‍ അടക്കം തിരയുന്ന പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് ഉള്‍പ്പെട്ട നഴ്‌സുമാരുടെ വ്യാജ റിക്രൂട്ട്‌മെന്റ് കേസിലെ ഇദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. അതിനിടെയാണ് കുവൈറ്റിയും കെ.ജി.എബ്രഹാം വഞ്ചനാ കേസില്‍ യാത്ര വിലക്ക് നേരിടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!