ഐ.എസ്. ക്രൂരത പുറംലോകത്തെ അറിയിച്ച മാധ്യമ പ്രവര്‍ത്തകയെ ഭീകരര്‍ വധിച്ചു

ruqia reporterറാഖ: സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന നടത്തുന്ന ക്രൂരതകള്‍ പുറത്ത് കൊണ്ടുവന്ന വനിത സിറ്റിസണ്‍ മാധ്യമപ്രവര്‍ത്തകയെ ഐ.എസ് വധിച്ചു. ഐ.എസ്. നിയന്ത്രണത്തിലുള്ളള സ്ഥലങ്ങളിലെ ഭരണത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതിനാണ് റൂഖിയയെ വധിച്ചതെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യല്‍ മീഡിയകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സിറിയയ്ക്ക് അകത്തുനിന്ന് ഐ.എസിന്റെ ക്രൂരതകള്‍ പുറത്തെത്തിച്ച ആദ്യ സിറ്റിസണ്‍ മാധ്യമ പ്രവര്‍ത്തക എന്നു കരുതുന്ന റുഖിയാ ഹസന്‍ വധിക്കപ്പെട്ടതായി സിറിയന്‍ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ സിറിയ ഡയറക്ട് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
തനിക്ക് വധ ഭീഷണി ഉള്ളതായും ഏതു നിമിഷവും അപകടത്തിലാവാന്‍ സാദ്ധ്യതയുണ്ടെന്നും റുഖിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജുലൈ 15നു ശേഷം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അപ്രത്യക്ഷയാണ്. റൂഖിയയെ കൊലപ്പെടുത്തിയതായി ജനുവരി രണ്ടിന് ഐഎസ് അവരുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

നിസാന്‍ ഇബ്രാഹിം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റുഖിയ. രാജ്യത്തിനകത്ത് ഐ.എസ് നടത്തുന്ന ക്രൂരതകള്‍ പലതും സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പുറത്തുകൊണ്ടുവന്നിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!