ഇറാഖി സേനയെ ഭയന്ന് ഐഎസ് ഭീകരര്‍ നദിയില്‍ ചാടി

മൊസൂള്‍: ഇറാഖി സേനയുടെ പിടിയിലാകുന്നത് തടയാന്‍ മൊസൂളിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നദിയില്‍ ചാടി. മൊസൂള്‍ നഗരം തിരിച്ചു പിടിക്കാനുള്ള ഇറാഖ് സേനയുടെ മുന്നേറ്റം ടൈഗ്രിസ് നദിക്കര വരെ എത്തിയതോടെയാണ് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഭീകരന്‍ നദിയില്‍ ചാടിയത്. മൊസൂള്‍ നഗരം തിരിച്ചു പിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് മൊസൂള്‍ നഗരം.

ഭീകരരില്‍നിന്ന് മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിൽ സൈന്യം തിരികെ പിടിച്ചെങ്കിലും നഗരം വെറുമൊരു മൺകൂനയായി മാറി. ചരിത്രനഗരത്തിന്റെ പലഭാഗങ്ങളും തകർന്നു തരിപ്പണമായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!