യു.എസ്. വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് ദിനത്തില്‍ കശാപ്പ് ചെയ്യുമെന്ന് ഐ.എസ്. ഭീഷണി

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍ യു.എസ്. വോട്ടര്‍മാരെ കശാപ്പു ചെയ്യാന്‍ കുപ്രസിദ്ധ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ആഹ്വാനം ചെയ്തതായി യു.എസ്. ഭീകരവാദ നിരീക്ഷണ സംഘത്തിന്റെ മുന്നറിയിപ്പ്. ഐ.എസ്. നിയന്ത്രണത്തിലുള്ള അല്‍ ഹയാത്ത് മീഡിയ സെന്ററാണ് യു.എസ്. തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ ലക്ഷ്യമിടാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ദ മുര്‍ത്താദ് വോട്ട് എന്ന തലക്കെട്ടിലാണ് ഏഴു പേജോളം വരുന്ന മാനിഫെസ്‌റ്റോയിലാണ് ഈ ഭീഷണി സന്ദേശം ഉള്ളതായി യു.എസ്. മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!