ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞു

ബാഗ്ദാദ്: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി സൂചന. ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂള്‍ നഗരം പിടിച്ചടക്കുന്നതിനുള്ള സൈനിക നീക്കത്തിനിടയിലാണ് അല്‍ബഗ്ദാദി പിടിയിലായേക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്. ഇറാഖി കുര്‍ദിസ്ഥാന്‍ തലവന്‍ മൗസൂദ് ബര്‍സാനിയുടെ വക്താവായ ഫൗദ് ഹുസൈനാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. മൊസൂളിലെവിടെയോ അല്‍ ബാദഗ്ദാദി ഒളിച്ചിരിപ്പുണ്ടെന്നാണ് ഫൗദ് ഹുസൈന്‍ പറയുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!