സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിൽ 25 പേർ മരിച്ചു

സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിൽ 25 പേർ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിൽ 25 പേർ മരിച്ചു. നിരവധി പേർ കെട്ടിട ആവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. സുമാത്രയിലെ അസെ പ്രവിശ്യയിലായിരുന്നു ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചയോടെ ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!