ഐ.എം.ഒ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വിജയം

ഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ 17 പ്രത്യേക ഏജന്‍സികളില്‍ ഒന്നായ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വിജയം. കടല്‍ മാര്‍ഗമുള്ള യാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകള്‍, നിയമപരമായ കാര്യങ്ങള്‍, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര ഏജന്‍സിയാണ് ഐ.എം.ഒ.
144 വോട്ടു നേടി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 146 വോട്ടു നേടിയ ജര്‍മനിയാണ് ഒന്നാം സ്ഥാനത്ത്. കൗണ്‍സില്‍ രൂപകരിച്ചശേഷം ഇതാദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!