അനധികൃത ശൈത്യകാല ക്യാമ്പുകള്‍ പൊളിച്ചുനീക്കി

കുവൈത്ത് സിറ്റി: 73 അനധികൃത ശൈത്യകാല ക്യാമ്പുകള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചുനീക്കി. ജഹ്റ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ടെന്‍റുകള്‍ പൊളിച്ചുനീക്കിയത്. ശൈത്യകാല ടെന്‍റുകള്‍ക്ക് കടുത്ത നിബന്ധനയാണ് അധികൃതര്‍ ഇത്തവണ ഏര്‍പ്പെടുത്തിയത്. നവംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31വരെ അഞ്ചുമാസമാണ് തണുപ്പ് ആസ്വദിക്കാന്‍ മരുപ്രദേശങ്ങളില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ടെന്‍റുകള്‍ പണിയാന്‍ അനുവാദമുള്ളത്. മുനിസിപ്പല്‍ അധികൃതര്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ ടെന്‍റ്  അനുവദിക്കൂ. നിബന്ധനകള്‍ പാലിക്കുന്ന വിദേശികള്‍ക്കും ശൈത്യകാല ടെന്‍റുകള്‍ പണിയാന്‍ അനുമതിയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!