വന്‍നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍

വാഷിങ്ടണ്‍: കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്‌ലോറിഡയിലെത്തിയത്. ഇതുവരെ ഫ്ളോറിഡയിലെ കടലിടുക്ക്  മേഖല നഗരമായ ടംപയില്‍ 63 ലക്ഷംപേരെ ഒഴിപ്പിച്ചു.

മണ്ണിടിച്ചിലും രൂക്ഷമാക്കി. ടംപ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് നഗരങ്ങള്‍ പൂര്‍ണമായും ഇര്‍മയുടെ പിടിയിലാണ്. കേപ്സാബില്‍ ദ്വീപുകള്‍ മുതല്‍ കാപ്ടിവ ദ്വീപുസമൂഹം വരെ കൊടുങ്കാറ്റ് തുടരുമെന്നും ഹരികെയ്ന്‍ സെന്റര്‍ പ്രവചിക്കുന്നു. ഇവിടെ 10 മുതല്‍ 15 അടിവരെ ഉയരത്തില്‍ വന്‍ തിരമാലകളാണ് ആഞ്ഞടിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!