പുറത്താക്കിയ കുട്ടി തോക്കുമായി സ്‌കൂളില്‍, വെടിവയ്പ്പില്‍ മരണം 17

പുറത്താക്കിയ കുട്ടി തോക്കുമായി സ്‌കൂളില്‍, വെടിവയ്പ്പില്‍ മരണം 17

മിയാമി: പൂര്‍വ്വി വിദ്യാര്‍ത്ഥി തോക്കുമായെത്തി. സ്‌കൂളിനു പുറത്തുനിന്നു തന്നെ വെടി വച്ചു തുടങ്ങി… അമേരിക്കയിലെ ഫേഌറിഡയില്‍ മാര്‍ജറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് സ്‌കൂളില്‍ അരങ്ങേറിയ ദുരന്തത്തില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു.
സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കിയ നിക്കോളസ് ക്രൂസ്(19) ആണ് ആക്രമിയെന്നാണ് വിവിരം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. സ്‌കൂളിനു പുറത്തു നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്ന് സൂരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉള്ളില്‍ കയറി വെടിവച്ചതില്‍ 12 പേര്‍ മരിച്ചു.രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചും മരണപ്പെട്ടു. മരണം കൂടിയേക്കാമെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!