ഇന്ത്യക്കാര്‍ക്ക് ആശ്വാസം, എച്ച് വണ്‍ ബി വിസക്കാര്‍ക്ക് തുടരാം

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. എച്ച് വണ്‍ ബി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക് വ്യക്തമാക്കി. നേരത്തെ ആറ് വര്‍ഷത്തിന് ശേഷം വിസ കാലാവധി നീട്ടുന്നത് തടയാന്‍ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.നിലവില്‍ എച്ച് വണ്‍ ബി വിസ കാര്‍ഡുള്ളനവര്‍ക്ക് ആറ് വര്‍ഷവും, ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയവര്‍ക്ക് തീരുമാനമാകും വരെയും രാജ്യത്ത് തുടരാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!