നാട്ടിലേക്ക് മടങ്ങാന്‍ തയാറാണ്; കിട്ടാനുള്ള കുടിശിക കൂടി വാങ്ങി തരാന്‍ സര്‍ക്കാര്‍ ഇടപെടണം

Migrant workers Qatar World Cupജിദ്ദ: തൊഴില്‍ നഷ്ടപ്പെട്ട പതിനായിരത്തിലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ ലേബര്‍ ക്യാമ്പുകളില്‍ ദുരിതത്തില്‍. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. എന്നാല്‍, ശമ്പള കുടിശികയായും മറ്റിനങ്ങളിലായും പലര്‍ക്കും കിട്ടാനുള്ളത് ലക്ഷങ്ങളാണെന്ന് റിപ്പോര്‍ട്ട്.

നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട് മാസങ്ങളായി വേതനമില്ലാതെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സായമെത്തിച്ചു തുടങ്ങി. ഏതാണ്ട് 2450 ഇന്ത്യക്കാരാണ് ഭക്ഷണം പോലും കിട്ടാതെ വിഷമിക്കുന്നത്. ഇവര്‍ക്ക് ആഹാരം എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തുടങ്ങി. ഇന്ത്യന്‍ സമൂഹത്തിന്റെ സഹായത്തോടെ റിയാദിലെ ഇന്ത്യന്‍ എംബസിയുടെയും ജിദ്ദയിലെ കോണ്‍സുലേറ്റിന്റെയും നേതൃത്വത്തിലാണ് ഭക്ഷണമെത്തിച്ചത്. ഭക്ഷണ വിതരണത്തിനായി ഷുമെയ്‌സി, സിസെറ്റന്‍- മക്രോണ, സോജെക്‌സ്, ഹൈവെ, തയിഫ് തുടങ്ങി ഏഴിടത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ജോലി നഷ്ടപ്പെട്ടവരില്‍ അധികവും അമ്പതു വയസിനു മുകളില്‍ പ്രായമുള്ളവരാണ്. നാട്ടിലേക്ക് മടങ്ങാന്‍ ഇവരില്‍ അധികവും തയാറാണ്. എന്നാല്‍, മാസങ്ങളുടെ ശമ്പള കുടിശ്ശിക അടക്കം കിട്ടാനുള്ള ലക്ഷങ്ങള്‍ ലഭിക്കാന്‍ കൂടി സര്‍ക്കാരിന്റെ യും മറ്റുള്ളവരുടെയും സഹായമുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

സൗദി അറേബ്യയിലും കുവൈറ്റിലുമാണ് എണ്ണ വിലയിടിവുമൂലം നിര്‍മ്മാണ മേഖലയില്‍ വന്‍ തൊഴില്‍ പ്രതിസന്ധിയുണ്ടായത്. സൗദിയിലാണ് ഇന്ത്യന്‍ തൊഴിലാളികളെ പ്രശ്‌നം കൂടുതലായി ബാധിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ ഇടപെടല്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഉടന്‍ സൗദിയിലെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!