പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്

പാരീസ്: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്. താന്‍ ഇനി സ്ഥാനാര്‍ഥിത്വത്തിനു ശ്രമിക്കുന്നില്ലെന്ന് ഒളാന്ദ് ലൈവ് ടെലിവിഷനിലൂടെ പറഞ്ഞു. ആധുനിക ഫ്രാന്‍സിന്റെ ചരിത്രത്തില്‍ വീണ്ടും പ്രസിഡന്റായി മത്സരിക്കാത്ത ആദ്യത്തെ വ്യക്തിയാണ് ഒളാന്ദ്. ജനപ്രീതിയില്‍ പിന്നിലായതിനെ തുടര്‍ന്നാണ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഒളാന്ദ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറുന്നതെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!