ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം

തെഹ്‌റാന്‍: ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം.  റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 130ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇരു രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. രണ്ട് രാജ്യങ്ങളില്‍ നിന്നുമായി 65 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് അതിര്‍ത്തി നഗരമായ ഖസ്‌റേ ഷിരിനില്‍ പ്രകമ്പനമുണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!