അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ആമേരിക്കന്‍  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയനായ റിപ്പബ്ളിക്കന്‍ സ്ഥാനാഥി ഡൊണാള്‍ഡ് ട്രംപിന് വിജയം. സര്‍വേഫലങ്ങളെയാകെ അട്ടിമറിച്ചും ഹിലരി ക്ളിന്റനെ പിന്തള്ളിയുമാണ് ഡൊണാള്‍ഡ് ട്രംപ് ജയം നേടിയത്. ഡ്രെമോക്രാറ്റിക്ക് ശക്തി കേന്ദ്രങ്ങളില്‍ വരെ ട്രംപിനായിരുന്നു ആധിപത്യം.ആകെയുള്ള 538 ഇലക്ട്രല്‍ കോളേജില്‍ 270 പേരുടെ വോട്ട് ലഭിച്ചതോടെ ട്രംപിന്റെ വിജയം ഔഗദ്യാഗികമായി. നിലവില്‍ 289 വോട്ട് ട്രംപിനുണ്ട്. ഹിലരിക്ക് 218ളും.  ട്രംപിന് 48 ശതമാനം വോട്ടുകളും ഹിലരിക്ക് 47 ശതമാനം വോട്ടുകളം നേടാനായി.

ഹിലരി ട്രംപിനെ അനുമോദിച്ചു. എന്നാല്‍ ഇന്ന് അണികളെ അഭിസംബോധന ചെയ്യില്ല.അതേസമയം തോല്‍വി അംഗീകരിക്കാന്‍ ഹിലരി തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രതികരണം നാളെ നല്‍കാമെന്ന് ഡെമോക്രാറ്റിക് ക്യാമ്പുകള്‍ അറിയിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!