റോഹിംഗ്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യ ഉപേക്ഷിക്കണമെന്ന് യു.എന്‍.

ഡല്‍ഹി: അഭയാര്‍ത്ഥികളായി കഴിയുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ രംഗത്ത്. തിരിച്ചയക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സെയ്ദ് റാ അദ് അല്‍ ഹുസൈന്‍ പറഞ്ഞു. അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ കരാറില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യയ്ക്ക് ബാധകമല്ല. എന്നാല്‍, നിയമമല്ല, മാനുഷിക പരിഗണനയാണ് ബാധകമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!