ദുര്‍ഗാ തിവാരിക്ക് കുവൈറ്റ് ഓയില്‍ കമ്പനിയുടെ നീതി; എന്‍.ബി.ടി.സിയുടെ വിവാദ ക്യാമ്പ് അടച്ചു പൂട്ടി

ദുര്‍ഗാ തിവാരിക്ക് കുവൈറ്റ് ഓയില്‍ കമ്പനിയുടെ നീതി; എന്‍.ബി.ടി.സിയുടെ വിവാദ ക്യാമ്പ് അടച്ചു പൂട്ടി

nbtc-officeകൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ ദാരുണമായി മരണപ്പെട്ട ബീഹാര്‍ സ്വദേശി ദുര്‍ഗാ തിവാരിക്ക് കുവൈറ്റ് ഓയില്‍ കമ്പനിയുടെ നീതി. ഇത്തരമൊരു ദുരന്തമുണ്ടാകാന്‍ കാരണമായ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒരുക്കിയിരുന്നു എന്‍.ബി.ടി.സിയുടെ നോര്‍ത്ത് കുവൈറ്റിലെ ക്യാമ്പ് അടിയന്തരമായി അടച്ചു പൂട്ടാന്‍ നിര്‍ദേശം.

കുവൈറ്റ് ഓയില്‍ കമ്പനിയില്‍ നിന്നും കരാര്‍ നേടിയിട്ടുള്ള രാജ്യാന്തര കമ്പനി പെട്രോഫാക്‌സില്‍ നിന്ന് ഉപകരാറാണ് എന്‍.ബി.ടി.സി. നേടിയിരുന്നത്. പെട്രോഫാക് മുഖാന്തരമാണ് കുവൈറ്റ് ഓയില്‍ കമ്പനി എന്‍.ബി.ടി.സിക്ക് ക്യാമ്പ് പൊളിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ പകര്‍പ്പ് റൗണ്ടപ് കേരളയക്ക് ലഭിച്ചു.

ഈദ് ദിനത്തില്‍, നെഞ്ചു വേദന അനുഭവപ്പെട്ട ബീഹാറി സ്വദേശി ദുര്‍ഗാ തിവാരിയെ ആശുപത്രിയിലെത്തിക്കാന്‍  കരാര്‍ കമ്പനി തയാറാകാതിരുന്നതും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറുന്നൂറോളം ജീവനക്കാരുണ്ടായിരുന്ന ഈ ക്യാമ്പില്‍ നിര്‍ബന്ധമായും ഒരുക്കേണ്ട സൗകര്യങ്ങളൊന്നും ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുവൈറ്റ് ഓയില്‍ കമ്പനിയുടെ നടപടി.

ഭാവിയില്‍ കരാര്‍ കമ്പനിയുടെ എല്ലാ ലേബര്‍

thivari-news

click to read old news

ക്യാമ്പുകളും കുവൈറ്റ് ഓയില്‍ കമ്പനിയുടെ കര്‍ശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരുക്കുമെമന്നും അവിടങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ തുടര്‍ച്ചയായി നടക്കുമെന്നും സൂചനയുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായിട്ടാണ് വിവരം.

ജോലിചെയ്യുന്ന വിദേശതൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതും സംരക്ഷണം നല്‍കുന്നതുമാണ് കുവൈറ്റിലെ നിയമങ്ങള്‍. ഈ കര്‍ശന നിയമത്തിന്റെ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്കു കിട്ടാത്ത രീതിയിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകണമെന്ന വികാരം ശക്തമാവുകയാണ്. ഇത്തരം കമ്പനികളുടെ ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് തടയണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!