മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം: 19 മരണം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ വേദിക്കു പുറത്തു നടന്ന വന്‍ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു 50തിലെറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നടന്നത് ഭീകരാക്രമണമാണെന്നാണ് പൊലിസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശിക സമയം രാത്രി 10.40 നായിരുന്നു സംഭവം. 21000 ല്‍ അധികം പേര്‍ സംഗീത പരപാടി കേള്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!