അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും

ദുബായ്: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബായ് ജയിലില്‍ കഴിയുന്ന പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ മോചിതനാകും. കേസുകള്‍ നല്‍കിയ ഭൂരിഭാഗം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയാറായ സാഹചര്യത്തിലാണ് മോചനത്തിന് വഴി തുറക്കുന്നത്.

രണ്ടു ബാങ്കുകള്‍ കൂടി ഒത്തുതീര്‍പ്പിന് തയാറായാല്‍ രാമചന്ദ്രന്റെ 18 മാസം നീണ്ട ജയില്‍വാസത്തിന് അറുതിയാകും. വായ്പ തിരിച്ചടക്കുന്നതിന് സാവകാശം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാമചന്ദ്രന്റെ കുടുംബം അപേക്ഷ നല്‍കിയിട്ടുണ്ട്. ജയില്‍ മോചിതനായാല്‍ സ്വത്തുവകകള്‍ വില്‍പന നടത്തി വായ്പ തിരിച്ചടക്കാനാകും. ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ അത്യാവശ്യമാണെന്നും രാമചന്ദ്രന്റെ നിയമോപദേശകര്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2015 ആഗസ്ത് 23നാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തത്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!