യെമനിൽ വ്യോമാക്രമണത്തിൽ 140 പേർ കൊല്ലപ്പെട്ടു

സനാ: യെമനില്‍ സൗദി അറേബ്യൻ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 140 പേർ കൊല്ലപ്പെട്ടു. സനായിയ്ക്കടുത്ത പൊതുമന്ദിരത്തിൽ മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്ന കമ്മ്യൂണിറ്റി ഹാളിലേക്കാണ് വ്യോമാക്രമണമുണ്ടായതെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് അറിയിച്ചു.

ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നൂറുകണക്കിനുപേര്‍ എത്തിയിരുന്നു. ആക്രമണത്തില്‍ 525 പേര്‍ക്കു പരിക്കേറ്റതായി യെമന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നാലു തവണ ആക്രമണമുണ്ടായതായി സാബ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി സൈനികവൃത്തങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!