ബച്ചനും ഐശ്വര്യ റായിക്കും കള്ളപ്പണനിക്ഷേപം

ഡല്‍ഹി: ബോളിവുഡ്‌ താരങ്ങളും വന്‍ വ്യവസായികളും ഉള്‍പ്പെടെ അഞ്ഞൂറോളം ഇന്ത്യക്കാര്‍ക്കു നികുതിയിളവുകള്‍ ഉള്ള വിദേശ രാജ്യങ്ങളില്‍ കമ്പനികളോ ട്രസ്‌റ്റുകളോ ഉള്ളതായി വെളിപ്പെടുത്തല്‍. ബോളിവുഡ്‌ താരങ്ങളായ അമിതാഭ്‌ ബച്ചന്‍, ഐശ്വര്യ റായ്‌, വ്യവസായികളായ സമീര്‍ ഗെലോട്ട്‌, കെ.പി.സിങ്‌, ലോക്‌സത്ത പാര്‍ട്ടി ഡല്‍ഹി ഘടകം മുന്‍ അധ്യക്ഷന്‍ അനുരാഗ്‌ കെജ്‌രിവാള്‍ തുടങ്ങിയവരാണു പട്ടികയില്‍ മുന്നില്‍. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമര്‍ പുടിന്‍ അടക്കമുള്ള 140 രാജ്യാന്തര നേതാക്കളുടെ പേരും പട്ടികയിലുണ്ട്‌. ലാറ്റിനമേരിക്കന്‍ രാജ്യമായ പനാമ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മൊസാക്ക്‌ ഫൊന്‍സേക്ക എന്ന കമ്പനി മുഖേനയാണ്‌ ഇവരെല്ലാം ഇത്തരം വിദേശ ഇടപാടുകള്‍ നടത്തിയത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!