സ്വവര്‍ഗാനുരാഗികളോട് വിവേചനം കാണിക്കരുതെന്ന് പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാന്‍: സ്വവര്‍ഗാനുരാഗികളോട് വിവേചനം കാണിക്കരുതെന്ന് പോപ്പ് ഫ്രാന്‍സിസ്. അവരെ ബഹുമാനിക്കണമെന്നും അകറ്റി നിര്‍ത്തരുതെന്നും പോപ്പ് പറഞ്ഞു. എല്ലാവരെയും ദേവാലയങ്ങളിലേക്ക് അടുപ്പിക്കുകയും സ്‌നേഹം നല്‍കുകയും വേണം. തീരുമാനങ്ങള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല യുക്തിയുടെ അടിസ്ഥാനത്തിലാണ് നടപ്പാക്കേണ്ടത്. വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്നും പ്രോപ്പ് കൂട്ടിച്ചേര്‍ത്തു. ‘ആനന്ദത്തിന്റെ സ്‌നേഹം’ എന്ന 260 പേജുള്ള പ്രബന്ധത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!