തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയ്ക്ക് തിരിച്ചടി

സോള്‍: തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയ്ക്ക് തിരിച്ചടി. രാഷ്ട്ര സ്ഥാപകന്‍ കിം ഇല്‍-സങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15ന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ കിഴക്കന്‍ തീരത്ത് നടത്തിയ പരീക്ഷണമാണ് പരാജയപ്പെട്ടതെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. പസഫിക് ദ്വീപിലെ ഗുവാമില്‍ യു.എസിന്റെ സൈനിക താവളത്തെ ലക്ഷ്യമിടാന്‍ കഴിയുന്ന മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുവെന്ന റിപ്പോര്‍ട്ടിനിടെയാണ് പരീക്ഷണം പാളിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!