ബാഗ്ദാദില്‍ അടിയന്തരാവസ്ഥ

ബാഗ്ദാദ്: മൊക്താത അല്‍ സദര്‍ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരം കൈയേറിയതിന് പിന്നാലെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണപരിഷ്‌കാരം ആവശ്യപ്പെട്ട് റാലിയായിട്ടാണ് ഷിയാ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് കൈയടക്കിയത്. ഗ്രീന്‍സോണിലേക്കുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റ് വസ്തുവകകളും തല്ലി തകര്‍ത്തു. ചില പാര്‍ലമെന്റ് അംഗങ്ങളെ കൈയേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മറ്റു ചിലര്‍ പാര്‍ലമെന്റിലെ മുറിക്കുള്ളില്‍ കുടുങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!