യുവതിയും കാമുകനും ചേര്‍ന്ന് നാലുവയസുകാരിയെ ബെല്‍റ്റും മുളവടിയും ഉപയോഗിച്ച് അടിച്ചുകൊന്നു

യുവതിയും കാമുകനും ചേര്‍ന്ന് നാലുവയസുകാരിയെ ബെല്‍റ്റും മുളവടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. പെണ്‍കുട്ടി സഹോദരനു വച്ചിരുന്ന ജ്യൂസ് കുടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ഇവര്‍ക്കുള്ള അറസ്റ്റ് വാറണ്ടില്‍ പറയുന്നു. ഗ്രാന്‍ഡ് പ്രെയ്‌റിയില്‍ മാര്‍ച്ച് 12നായിരുന്നു സംഭവം.

ഹെറോയിന്‍ ഉപയോഗിച്ച ശേഷമായിരുന്നു മര്‍ദനം. രണ്ടുകുട്ടികളുള്ള 30കാരിയായ ജെറി ക്വെസാദയും കാമുകന്‍ ചാള്‍സ് ഫൈഫറുമാണ് കുറ്റവാളികള്‍. നാലുവയസുകാരിയായ ലെയ്‌ലാനയെ അടിച്ചവശയാക്കി കാമുകന്റെ വീട്ടില്‍ ഉപേക്ഷിച്ചതായി യുവതി പറഞ്ഞു. മാര്‍ച്ച് 13ന് പോലീസിനെ വിളിച്ച ക്വെസാദ താന്‍ മകള്‍ക്ക് ശ്വാസോഛാസം ലഭിക്കാനുള്ള പ്രാഥമിക ചികിത്സ നല്‍കുന്നതായും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ മുഖത്തും മറ്റും പാടുകള്‍ കണ്ടപ്പോള്‍ ഒരു കൂട്ടുകാരന്റെ അടുത്തുപോയി വന്ന കുട്ടിക്ക് മുഖത്ത് പാടുണ്ടായിരുന്നെന്നും പിന്നീട് കുളിക്കുമ്പോള്‍ ഷവറിനുള്ളില്‍ വീണതായും അവര്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നു ദിവസം കഴിഞ്ഞാണ് കുട്ടിയുടേത് നരഹത്യ ആയിരുന്നെന്നും തലയ്ക്കും അടിവയറിനുമേറ്റ പരിക്കാണ് കാരണമെന്നും കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടയില്‍ യുവതി പലതവണ സംഭവങ്ങള്‍ മാറ്റിപ്പറഞ്ഞതായി അന്വേഷകര്‍ പറഞ്ഞു.

സംഭവം നടന്ന ദിവസം ക്വെസാദ പോയതിനുശേഷം കാമുകന്‍ അവരെ വിളിച്ച് പീഡിയാലൈറ്റ് മരുന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി അതു നല്‍കിയില്ല. പിന്നീടും വിളിച്ച കാമുകന്‍ കുട്ടി പുറത്തേക്കോടാന്‍ ശ്രമിച്ചെന്നും താന്‍ കെട്ടിയിട്ടിരിക്കുകയാണെന്നും പറഞ്ഞു. രാത്രി കുട്ടിയെ എടുക്കാന്‍ ചെന്ന യുവതി കണ്ടത് കുട്ടിയെ ഇരിക്കാന്‍ അനുവദിക്കാതെ ക്ലോസറ്റില്‍ കെട്ടിയിട്ടിരിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന യുവതി ഒരു സാന്‍ഡ്‌വിച്ച് നല്‍കിയെങ്കിലും കുട്ടി കഴിച്ചില്ല. തുടര്‍ന്ന് യുവതി കുട്ടിയെ നെഞ്ചിലും തലയിലും അടിക്കുകയും ചെയ്തു. ഓടാന്‍ ശ്രമിച്ച കുട്ടിയെ ഫൈഫര്‍ കഴുത്തില്‍ പിടിച്ചുയര്‍ത്തി ഭിത്തിയിലിടിച്ചു. പിന്നീട് കുട്ടിയെ ഷവറിലാക്കിയെങ്കിലും അവിടെ വീണു മരിക്കുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ചതിന് അഞ്ചുലക്ഷം ഡോളര്‍ പിഴ ശിക്ഷയും ക്വെസാദയ്ക്ക് വിധിച്ചിട്ടുണ്ട്. വിചാരണ നടന്നുവരുന്നു. ഫൈഫറെ ഇനിയും പിടികൂടാനായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!