ദില്‍മയെ സസ്‌പെന്‍ഡ് ചെയ്തു, ഇംപീച്ച്‌മെന്റിന് സെനറ്റിന്റെ അംഗീകാരം

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റ് അംഗീകാരം നല്‍കി. അധോസഭ നേരത്തെ തന്നെ ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിച്ചിരുന്നു. ഇതോടെ ദില്‍മ റൂസഫിനെ താല്‍ക്കാലികമായി പുറത്താക്കി. ഇംപീച്ച്‌മെന്റ് നടപടികള്‍ തീരുന്നത് വരെ ആറ് മാസത്തേക്കാണ് ദില്‍മയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ വൈസ് പ്രസിഡന്റ് മൈക്കള്‍ ടെമര്‍ താല്‍ക്കാലിക പ്രസിഡന്റാകും. 22 നെതിരെ 55 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ബജറ്റുമായി ബന്ധപ്പെട്ട് ക്രമക്കേടും ചട്ടലംഘനവും നടത്തിയെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് കൊണ്ടുവന്നത്. പുറത്താക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ എതിര്‍കക്ഷികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!