സലാലയില്‍ മലയാളി നഴ്സ് മോഷ്ടാവിന്റെ കുത്തേറ്റു മരിച്ചു

സലാല: ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് മോഷ്ടാവിന്റെ കുത്തേറ്റു മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കു റോബര്‍ട്ട് (28) ആണ് കൊല്ലപ്പെട്ടത്.  മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ബദര്‍ അല്‍ സമ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ചിക്കു രാത്രി പത്തു മണിയ്ക്കുള്ള ഡ്യൂട്ടിയ്ക്ക് എത്താത്തതിനെത്തുടർന്ന് അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ലിൻസൺ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല . തുടർന്ന് സലാലയിലെ ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് കുത്തേറ്റു മരിച്ചനിലയില്‍ ചിക്കുവിനെ കണ്ടെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!