പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ജന്‍മനാട്ടില്‍ ചാവേറാക്രമണം

പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ജന്‍മനാട്ടില്‍ ചാവേറാക്രമണം

ignatius aphrem IIദമാസ്ക്കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ജന്‍മനാട്ടില്‍ ചാവേറാക്രമണം.  ബാവ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചാവേറായി വന്ന ഭീകരനും 2 അംഗരക്ഷകരു ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ടു പേര്‍ക്ക് ഗുരുതരമായും പരുക്കേറ്റിട്ടുണ്ട്.

കേരളത്തിലെ യാക്കോബായ സഭയുള്‍പ്പെടെ സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ. ജന്‍മനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയില്‍ 1915-ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു പാത്രിയാര്‍ക്കീസ് ബാവ. ഇതിനിടെ ശരീരത്തില്‍ ബോംബു ഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു മരിച്ചു.   പാത്രിയാര്‍ക്കീസ് ബാവയ്ക്കു പരുക്കുകളൊന്നുമില്ല.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!