ബ്രിട്ടന്റെ പുതിയ വനിതാ പ്രധാനമന്ത്രിയായി തെരേസ ചുമതലയേറ്റു

teresa british prime ministerലണ്ടന്‍: ബ്രിട്ടന്റെ പുതിയ വനിതാ പ്രധാനമന്ത്രിയായി തെരേസ മേയ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധനയായ ബ്രെക്‌സിറ്റിന്റെ ഫലം പുറത്തു വന്നതിനെത്തുടര്‍ന്ന് ഡേവിഡ് കാമറൂണ്‍ രാജിപ്രഖ്യാപിച്ചതോടെയാണ് പ്രധാനമന്ത്രി തെരഞ്ഞടുപ്പിന് കളമൊരുങ്ങിയത്. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു തെരേസ മേയുടെ സത്യപ്രതിജ്ഞ. ഇതിന് മുന്നോടിയായി എലിസബത്ത് രാജ്ഞിയെ തെരേസ ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തി സന്ദര്‍ശിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!