വാണ്ടഡ് നോട്ടീസിലെ ഭീകര ഫോട്ടോ മാറ്റാന്‍ പോലീസിന് സെല്‍ഫി അയച്ച് പിടികിട്ടാപ്പുള്ളി

selfee to piliceവാഷിങ്‌ടണ്‍: ‘മോസ്‌റ്റ് വാണ്ടഡ്‌’ നോട്ടീസില്‍ പോലീസ്‌ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ അഭംഗി ചൂണ്ടിക്കാട്ടി അമേരിക്കന്‍ പോലീസിന്‌ പിടികിട്ടാപ്പുള്ളിയുടെ നിവേദനം. തന്റെ മികച്ചൊരു സെല്‍ഫി പോലീസിന്‌ സോഷ്യല്‍ മീഡിയയിലൂടെ അയച്ചുകൊടുക്കുകയും ചെയ്‌തു.

ഓഹിയോ സ്വദേശിയായ ഡൊനാള്‍ഡ്‌(45) എന്നയാളാണ്‌ പോലീസിന്‌ സെല്‍ഫി അയച്ചുകൊടുത്തത്‌. ലിമാ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിനാണ്‌ ചിത്രം ലഭിച്ചത്‌. പോലീസ്‌ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ തന്നെ നിര്‍ബന്ധിപ്പിച്ച്‌ ചിരിപ്പിക്കുന്നതായി തോന്നുന്നതായും ചുവന്നു കലങ്ങിയ കണ്ണുകള്‍ വ്യക്‌തമാണെന്നും ഇയാള്‍ പരാതിപ്പെടുന്നു.

തങ്ങള്‍ക്ക്‌ ലഭിച്ച ഡൊനാള്‍ഡിന്റെ ചിത്രം പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ് ചെയ്‌തു. ഡൊനാള്‍ഡാണ്‌ ചിത്രം അയച്ചുതന്നതെന്നും പ്രശ്‌ന പരിഹാരത്തിന്‌ ചിത്രമയച്ച പ്രതിയുടെ സന്മനസ്സിന്‌ നന്ദിയറിയിക്കുന്നതായും, എന്നാല്‍ പരാതികള്‍ നേരിട്ട്‌ ബോധിപ്പിക്കാന്‍ സ്‌റ്റേഷനില്‍ ഹാജരാവുകയാണെങ്കില്‍ കൂടുതല്‍ ഉചിതമായിരുന്നുവെന്നും ഫേജില്‍ പോലീസ്‌ വ്യക്‌തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!