മദ്യസല്‍ക്കാരം: 41 സ്ത്രീകളടങ്ങിയ സംഘം സൗദിയില്‍ പിടിയില്‍

റിയാദ്‌: സ്‌ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന നടത്തിയതിന്‌ സംഘാടകര്‍ അടക്കം 129 പേര്‍ അടങ്ങുന്ന ആഫ്രിക്കന്‍ സംഘം സൗദിയില്‍ അറസ്‌റ്റില്‍. സൗദിയിലെ ജാസന്‍ പ്രവിശ്യയില്‍ ഒത്തുകൂടിയ
വിവിധ രാഷ്ര്‌ടങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ വംശജരാണ്‌ കുടുങ്ങിയത്.

പിടിയിലായവരില്‍ 41 പേര്‍ സ്‌ത്രീകളാണ്‌. ജാസനിലെ ഒരു വീട്ടിലാണ്‌ പാര്‍ട്ടി നടന്നത്‌. മദ്യ വിരുന്നിനെപ്പറ്റി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ സംഘം പിടിയിലായത്‌. ഇവരുടെ പക്കല്‍ നിന്നും വന്‍ മദ്യശേഖരവും പിടിച്ചെടുത്തിട്ടുണ്ട്‌. പൊതുസ്‌ഥലങ്ങളില്‍ ഉള്‍പ്പടെ സ്‌ത്രീകളും പുരുഷന്‍മാരും ഒന്നിച്ചിടപഴകുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതുമൊക്കെ മത നിയമപ്രകാരം സൗദി വിലക്കുന്നുണ്ട്‌. കൂടാതെ മദ്യ ഉപയോഗവും സൗദിയില്‍ നിരോധിച്ചതാണ്‌. .


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!