കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു

മസ്‌ക്കറ്റ്: മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സണെ പൊലീസ് വിട്ടയച്ചു. സംഭവം നടന്നതിന്റെ അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിച്ച ലിന്‍സണ്‍, 119 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് മോചിതനാകുന്നത്. മോചനം സംബന്ധിച്ച വിവരം ലിന്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനാധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 20-നാണ് ഫ്ളാറ്റിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ചിക്കുവിനെ കണ്ടെത്തിയത്. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചെത്തിയപ്പോഴാണ് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സലാലയിലെ ബദര്‍ അല്‍ സമാ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!