സ്കോർപീൻ അന്തർവാഹിനികളുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതില്‍

മെൽബൺ: ഇന്ത്യയുടെ സ്കോർപീൻ അന്തർവാഹിനികളുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ‘ദി ഒാസ്ട്രേലിയൻ’ ദിനപത്രത്തിന് വിലക്ക്. അന്തർവാഹിനി നിർമ്മിച്ച ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡിസിഎൻഎസ് നൽകിയ ഹർജിയിലാണ് ഒാസ്ട്രേലിയൻ കോടതിയുടെ നടപടി. ‘ദി ഒാസ്ട്രേലിയൻ’ ദിനപത്രം രേഖകൾ അധികാരപ്പെട്ടവർക്ക് കൈമാറണമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ വെബ്സൈറ്റിൽ നിന്നു പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിഎൻഎസ് ന്യൂ സൗത്ത് വേൽസിലെ കോടതിയിൽ ഹർജി നൽകിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!