മക്ക ലക്ഷ്യമാക്കി ഹൂതി മിസൈല്‍; തകര്‍ത്ത് അറബ് സഖ്യസേന

റിയാദ്: മക്കയെ ലക്ഷ്യമാക്കി നീങ്ങിയ ഹൂതികളുടെ മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ആക്രമണം. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേനയുടെ ഇടപെടല്‍ കാരണം തകര്‍ത്തത്. മക്കയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെയുള്ള യമനിലെ സആദ പ്രവശ്യയില്‍ നിന്നുമാണ് മിസൈല്‍ തൊടുത്തത്. മക്കയുടെ 65 കിലോമീറ്റര്‍ അകലെ വച്ച് മിസൈല്‍ തകര്‍ത്തുവെന്നാണ് അറബ് സഖ്യസേനയുടെ നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!