ചൈനയുടെ യുദ്ധവിമാനമായ ജെ10 പറത്തിയ ആദ്യ വനിതാ പൈലറ്റ് കൊല്ലപ്പെട്ടു

ബീജിങ്: ചൈനയുടെ യുദ്ധവിമാനമായ ജെ10 പറത്തിയ ആദ്യ വനിതാ പൈലറ്റ് യു സു പരിശീലനത്തിനിടെ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ഫസ്റ്റ് എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമില്‍ അംഗമായിരുന്നു യു സു(30). കഴിഞ്ഞയാഴ്ച അവസാനത്തോടെ ഉത്തര പ്രവിശ്യയായ ഹെബീയിലായിരുന്നു അപകടം. പരിശീലനത്തിനിടെ യു സു വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ വേറൊരു വിമാനത്തിന്റെ ചിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പുരുഷ പൈലറ്റ് സുരക്ഷിതനാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!