ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍

bajwa-pakistanഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തരിച്ചടിക്കുമെന്ന് പാക്കിസ്ഥാനിലെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ് വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബജ് വ ഇക്കാര്യം ഉന്നയിച്ചത്.

വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യയാണ് ലംഘിക്കുന്നതെന്നും എന്നാല്‍ പാക്കിസ്ഥാനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം വ്യക്തമക്കി. ഏതു ചെറിയ ആക്രമണത്തിനു പോലും ശക്തമായ മറുപടി നല്‍കണം. പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുകയാണെന്ന തെറ്റായ വിവരം നല്‍കി ഇന്ത്യ ലോകത്തിന്റെ ശ്രദ്ധ തിരിക്കുകയാണെന്നും ഇതിലുടെ കശ്മീരില്‍ നടക്കുന്ന ആക്രമണങ്ങള്‍ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ബജ് വ കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!