ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു

സോള്‍: അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ വെല്ലുവിളിച്ചും ഞെട്ടിച്ചും ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചു. തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നിന്ന് 90 കിലോ മീറ്റര്‍ മാറിയുള്ള പ്രധാന ആണവ പരീക്ഷണ കേന്ദ്രത്തിനു സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം ആണവപരീക്ഷണം മൂലമാണെന്ന് ദക്ഷിണ കൊറിയയും ജപ്പാനും ചൈനയും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച വിവരം ഉത്തര കൊറിയ സ്ഥിരീകിരിച്ചത്.

2013 ഫെബ്രുവരി 12ന് ഉത്തരകൊറിയ മൂന്നാം ഭൂര്‍ഗര്‍ഭ ആണവ പരീക്ഷണം നടത്തിയപ്പോഴത്തേതിനു സമാനമാണ് ഇപ്പോഴത്തെ ഭൂചലനമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.

ഹൈഡ്രജന്‍ ബോംബ്: അണുബോംബിനെ അപേക്ഷിച്ച് ആണവവികിരണം വളറെ കുറവായുതും എന്നാല്‍, പ്രഹരശേഷി വളരെ വളരെ വലുതുമായതാണ് ഹൈഡ്രജന്‍ ബോംബ്. മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ആയുധങ്ങളില്‍ പ്രഹരശേഷി കൂടിയത്. ചെറിയ അണുസ്‌ഫോടത്തില്‍ നിന്ന് ഉണ്ടാകുന്ന ഊര്‍ജ്ജം ഉപയോഗപ്പെടുത്തി ഹൈഡ്രജന്‍ ആറ്റങ്ങളെ കൂട്ടിച്ചേര്‍ക്കുകയും വലിയ പ്രഹരം ഏല്‍പ്പിക്കുന്ന തുടര്‍ സ്‌ഫോടനം സൃഷ്ടിക്കുകയൂം ചെയ്യും. 1952 ല്‍ അമേരിക്കയാണ് ആദ്യം ഇവനെ പരീക്ഷിച്ചത്. പിന്നാലെ 61ല്‍ സോവിയറ്റ് യൂണിയന്‍. ബ്രിട്ടന്‍, ചൈന, ഇസ്രായേല്‍, ഫ്രാന്‍സ്, ഇന്ത്യ, പാകിസ്താന്‍ എന്നിവരും ഈ ക്ലബില്‍ അംഗങ്ങളാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!