ഐഎസിനു വേണ്ടി മരിക്കാനും തയാറെന്ന് പുതിയ ജിഹാദി ജോണ്‍; ഇയാള്‍ ഡബിള്‍ ഏജന്റാണെന്നും റിപ്പോര്‍ട്ടുകള്‍

ഐഎസിനു വേണ്ടി മരിക്കാനും തയാറെന്ന് പുതിയ ജിഹാദി ജോണ്‍; ഇയാള്‍ ഡബിള്‍ ഏജന്റാണെന്നും റിപ്പോര്‍ട്ടുകള്‍

new-JIHADI-johnലണ്ടന്‍: ഐഎസിനു വേണ്ടി മരിക്കാനും തയാറെന്ന് വെളിപ്പെടുത്തി ഇന്ത്യക്കാരനായ പുതിയ ജിഹാദി ജോണ്‍. അതേസമയം ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ പുതിയ ജിഹാദി ജോണ്‍ ഡബിള്‍ ഏജന്റാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഐ.എസിന്റെ പുതിയ ആരാച്ചാരെന്ന് അറിയപ്പെടുന്ന സിദ്ധാര്‍ത്ഥ ഥാര്‍(അബു റുമായ്‌സാ) ഇക്കാര്യം വെളിപ്പെടുത്തിയതായി ഇയാളുടെ സഹോദരിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലണ്ടനില്‍ താമസിക്കുന്ന സിദ്ധാര്‍ത്ഥയുടെ സഹോദരി കോണിക്ക ഥാറിന് സഹോദരനില്‍നിന്നൊരു സന്ദേശം ലഭിച്ചിരുന്നു. ‘താന്‍ മരിക്കാന്‍ തയ്യാറെടുക്കുന്നു’ എന്നായിരുന്നു സന്ദേശം. പരലോകത്ത് കാണാമെന്നും ഭയപ്പെടേണ്ടെന്നും ഫോണ്‍ സംഭാഷണത്തില്‍ സിദ്ധാര്‍ത്ഥ പറഞ്ഞിരുന്നതായി സഹോദരി വ്യക്തമാക്കുന്നു.

സഹോദരന്‍ കുടുംബവുമായി സിറിയയില്‍ എത്തിയത് അറിഞ്ഞപ്പോള്‍മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ താന്‍ നിര്‍ബന്ധിക്കുന്നതായി കോണിക്ക പറയുന്നു. എന്നാല്‍ തീവ്രവാദക്കുറ്റത്തിന് ജാമ്യമെടുത്ത് രാജ്യംവിട്ട താന്‍ ലണ്ടനില്‍ തിരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് സിദ്ധാര്‍ത്ഥ ഭയപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഇയാളെ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എംഐ 5 നേരത്തെ ഡബിള്‍ ഏജന്റായി നിയമിക്കാന്‍ ശ്രമിച്ചിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ വിജയിച്ചിരുന്നോയെന്ന് വ്യക്തമല്ല. ധര്‍ സിറിയയിലേക്ക് പോകുന്നതിനു മുമ്പായിരുന്നു ഇത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!