കൂട്ടബലാത്സംഗം തടയാന്‍ യുവാവിന്റെ ജനനേന്ദ്രീയം കടിച്ചുമുറിച്ചു

പാരീസ്: കൂട്ട ബലാത്സംഗ ശ്രമം തടയാന്‍ യുവതി യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. യുവതി താമസിക്കുന്ന ഫഌറ്റില്‍ അതിക്രമിച്ച് കയറിയ മൂന്ന് യുവാക്കളിലൊരാള്‍ക്കാണ് ജനനേന്ദ്രീയം നഷ്ടമായത്. വടക്കന്‍ ഫ്രാന്‍സിലെ അമിയന്‍സിലാണ് സംഭവം.

ഫഌറ്റില്‍ കടന്ന ചെറുപ്പക്കാര്‍ ചേര്‍ന്ന് 30 കാരിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യുവതി ഒരു യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തില്‍ ഒരാള്‍ യുവതിയെ നിലത്ത് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!