ഐഎസ് വീണ്ടും പാല്‍മിറ തിരിച്ചുപിടിച്ചു

ബൈയ്‌റൂട്ട്: സിറിയന്‍ സൈന്യം പിന്‍മാറിയത് മുതലലെടുത്ത് പൗരാണിക നഗരമായ പല്‍മീറ വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റ് പിടിച്ചെടുത്തു. പല്‍മീറ കീഴടക്കിയതായി ഐഎസ് വെബ്‌സൈറ്റ് സ്ഥിരീകരിച്ചു.

എട്ടു മാസങ്ങള്‍ക്കു ശേഷമാണ് പാല്‍മിറ പിടിക്കുന്നതിന് ഐഎസ് വിജയിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള പാല്‍മിറാസ് നഗരം കേന്ദ്രീകരിച്ച് അടുത്തിടെ ഐഎസ് പോരാട്ടം കനപ്പിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു സിറിയന്‍ സേന നഗരം പിടിച്ചത്. സിറിയന്‍ സേന റക്കയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച തക്കം നോക്കിയാണ് ഐഎസ് മുന്നേറ്റം നടത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!