ഗ്രാമത്തിലെ മുഴുവന്‍ പുരുഷന്‍മാരെയും മയക്കുമരുന്ന് കേസില്‍ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാനില്‍ ഒരു ഗ്രാമത്തിലെ മുഴുവന്‍ പുരുഷന്‍മാരെയും മയക്കുമരുന്ന് കേസില്‍ തൂക്കിക്കൊന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. സിസ്താന്‍ ആന്‍ഡ് ബലൂചെസ്താന്‍ പ്രവിശ്യയിലെ പുരുഷന്‍മാരെയാണ് വധിച്ചത്.

 മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഒരു ഗ്രാമത്തിലെ മുഴുവന്‍ പേരെയും വധിച്ചുവെന്ന് സര്‍ക്കാര്‍ സ്ഥിരീകരണം. ഇറാന്‍ വനിത കുടുംബക്ഷേമ വകുപ്പ് ഉപാധ്യക്ഷനായ ഷാഹിന്‍ദോക്ത് മൊലാവെര്‍ദിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  എന്നാല്‍ വധത്തെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!