ഈശ്വരനിന്ദ: 10 വര്‍ഷം തടവും 2000 ചാട്ടവാറടിയും ശിക്ഷ

റിയാദ്: ഈശ്വരനിന്ദ നടത്തിയ യുവാവിന് 10 വര്‍ഷം കഠിന തടവും 2,000 ചാട്ടവാറടിയും. സൗദി അറേബ്യയിലാണ് സോഷ്യല്‍ മീഡിയയില്‍ ഈശ്വര നിന്ദ നടത്തിയതിന് 28 കാരനായ യുവാവിനെ ശിക്ഷിച്ചത്.

ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിന് പശ്ചാത്താപം പ്രകടിപ്പിക്കാന്‍ പോലും യുവാവ് തയ്യാറായില്ലെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈശ്വരനിന്ദ നടത്തുന്ന 600 ട്വീറ്റുകളാണ് പോലീസ് കണ്ടെത്തിയത്. ഖുറാന്‍ വാചകങ്ങളെ നിന്ദിക്കുകയും ഈശ്വരന്റെ സാമിപ്യം അവഗണിക്കുകയും പ്രവാചകന്‍ പറഞ്ഞിരുന്നത് കള്ളമാണെന്നും വാദിക്കുന്ന ട്വീറ്റുകളാണ് യുവാവ് പോസ്റ്റ് ചെയ്തിരുന്നത്. കേസ് പരിഗണിക്കവെ യുവാവിന് പശ്ചാത്താപം പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും പ്രതി ഇത് അവഗണിച്ചു. യുവാവിന് 20,000 റിയാല്‍ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!