കേരളത്തിലും അക്യുപങ്ചര്‍ ചികിത്സയ്ക്ക് പ്രീയമേറുന്നു

ഒക്‌ടോബര്‍ 24: ലോക അക്യുപങ്ചര്‍ ദിനം

ഡോ. പ്രദീപ് ആന്റണി
[email protected]

നടുവേദന, കഴുത്തു വേദന, ഡിസ്‌ക് തകരാറുകള്‍, മുട്ടുവേദന, വാത രോഗങ്ങള്‍, മൈഗ്രെയ്ന്‍ തലവേദന, ഉറക്കമില്ലായ്മ, അലര്‍ജി, ആസ്തമ…  ഒട്ടുമിക്ക പ്രശ്‌നങ്ങ്ള്‍ക്കും അക്യുപങ്ചര്‍ ചികിത്സ ഫലപ്രദമാണ്. ഈ തിരിച്ചറിവ് അക്യൂപങ്ചര്‍ ചികിത്സാ രീതിയിലെ കൂടുതല്‍ ജനകീയമാക്കിയിരിക്കുന്നതിനിടയിലാണ് വീണ്ടും ഒരു ലോക അക്യൂപങ്ചര്‍ ദിനം കൂടി എത്തിയിരിക്കുന്നത്. ദി ചൈനീസ് നീഡിലില്‍ അക്യുപങ്ചര്‍ ചികിത്സയെക്കുറിച്ച് എത്തുന്ന അന്വേഷണങ്ങളില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളത്.

എന്താണ് അക്യൂപങ്ചര്‍:

അക്യുപങ്ചര്‍ ഒരു ചികിത്സാ രീതിയാണ്. അക്യുപങ്ചര്‍ എന്ന വാക്കിനര്‍ത്ഥം സൂചി കുത്തല്‍ എന്നാണ് (acus-needle, puncturae-puncture). പേരു സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് ചികിത്സയും. ശരീരത്തിലെ ചില പോയിന്റുകളെ (acupoints) മുടിനാരിഴ പോലത്തെ നേര്‍ത്ത സൂചി കുത്തി ഉത്തേജിപ്പിച്ച് ശാരീരികവും മാനസികവുമായ രോഗ ശമനം സാധ്യമാക്കുകയാണ് രീതി.

5000 മുതല്‍ 10,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ആരംഭിച്ച, ഇന്ത്യയില്‍ പല പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ ചികിത്സാ രീതി കൂടുതല്‍ പ്രചരിപ്പിച്ചത് ചൈനക്കാരായതിനാല്‍ ഇന്ന് അക്യുപങ്ചര്‍ ചൈനീസ് ചികിത്സാ രീതിയായിട്ടാണ് അറിയപ്പെടുന്നത്. ഇന്ന് മോഡേണ്‍ മെഡിസിന്‍ (allopathy) കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തിലുള്ളതും ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളതും ഏറ്റവും അധികം രോഗികള്‍ ആശ്രയിക്കുന്നതും, ഏറ്റവും അധികം ഗവേഷണങ്ങള്‍ നടക്കുന്നതും, ഏറ്റവും അധികം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതുമായ വൈദ്യശാസ്ത്രമാണ് അക്യുപങ്ചര്‍.
എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സ അക്യുപങ്ചര്‍ ലഭ്യമാണ്.

നടുവേദന, കഴുത്തു വേദന, ഡിസ്‌ക് തകരാറുകള്‍, സ്‌പോണ്ടിലോസിസ്, മുട്ടുവേദന, വാത രോഗങ്ങള്‍, ഞരമ്പു തകരാറുകള്‍, ഉളുക്ക്, സ്‌പോര്‍ട്‌സ് ഇഞ്ച്വറി, തളര്‍വാതം, മൈഗ്രെയ്ന്‍ തലവേദന, ഉറക്കമില്ലായ്മ, അലര്‍ജി, ആസ്തമ, പെപ്റ്റിക് അള്‍സര്‍, അസിഡിറ്റി, മലബന്ധം, വന്ധ്യത, ആര്‍ത്തവ തകരാറുകള്‍, ഡയബറ്റിക് കോംപ്ലിക്കേഷനുകള്‍, മാനസിക തകരാറുകള്‍, കേള്‍വി കുറവ്, ബുദ്ധി മാന്ദ്യം തുടങ്ങി വളരെയേറെ രോഗങ്ങള്‍ക്ക് അക്യുപങ്ചര്‍ ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!